Boko Haram slaughters 30 in attack on 3 Nigeria villages

അബുജ: നൈജീരിയയിലെ മൂന്ന് ഗ്രാമങ്ങളില്‍ ബൊക്കോഹറാം തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടു. 20 ലേറെ പേര്‍ക്ക് പരുക്കേറ്റു.

വാര്‍വാര, മന്‍ഗാരി, ബുറാഷിക എന്നീ ഗ്രാമങ്ങളിലാണ് ആക്രമണം ഉണ്ടായത്. വാര്‍വാരയില്‍ മാത്രം 20 പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തിനു ശേഷം ഗ്രാമങ്ങളില്‍ തീവ്രവാദികള്‍ തീയിടുകയും ചെയ്തു. രക്ഷപ്പെട്ട ഗ്രാമീണര്‍ 30 കിലോമീറ്റര്‍ അകലെയുള്ള ബിയുവിലേക്ക് പലായനം ചെയ്തു.

ബൂറത്തായിലെ നൈജീരിയ സൈനികതാവളത്തിനു സമീപമാണ് ഈ ഗ്രാമങ്ങളെല്ലാം. നേരത്തെയും ഈ സൈനികതാവളം ലക്ഷ്യം വെച്ച് ബൊക്കോഹറാം തീവ്രവാദികള്‍ ആക്രമണം നടത്തിയിരുന്നു. തീവ്രവാദികള്‍ക്കെതിരെ സൈന്യം നടത്തുന്ന പോരാട്ടങ്ങള്‍ക്കുള്ള തിരിച്ചടിയാണ് കൂട്ടക്കൊല.

കഴിഞ്ഞ വ്യാഴാഴ്ച കമൂയ ഗ്രാമത്തില്‍ 14 ഗ്രാമീണരെ ബൊക്കോഹറാം തീവ്രവാദികള്‍ കഴുത്തറുത്ത് കൊന്നിരുന്നു.

Top