Boko Haram militants kill more than 200 people in a week after surge in violence

അബുജ : നൈജീരിയയില്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ പട്ടിണിമൂലം 200 ഓളം പേര്‍ മരിച്ചു. വടക്കു കിഴക്കന്‍ നൈജീരിയയില്‍ ബൊക്കോ ഹറാം തീവ്രവാദികളുടെ ആക്രമണത്തെ തുടര്‍ന്ന് പാലായനം ചെയ്ത അഭയാര്‍ത്ഥികളാണ് മരിച്ചത്.

വടക്കുകിഴക്കന്‍ നൈജീരിയയില്‍ ബോക്കോഹറാം തീവ്രവാദികളുടെ ആക്രമണത്തെ തുടര്‍ന്ന് പലായനം ചെയ്ത 200ഓളം അഭയാര്‍ത്ഥികളാണ് പട്ടിണി മൂലം മരിച്ചതായി റിപ്പോര്‍ട്ട് ചെയ്തത്.

സന്നദ്ധ സംഘടനയായ മെഡിസിന്‍സ് ആന്റ് സാന്റിയേഴ്‌സാണ് ഞെട്ടിക്കുന്ന വിവരം പുറത്തു വിട്ടത്. അഭയാര്‍ത്ഥികളെ പുനരധിവസിപ്പിച്ച ക്യാംപില്‍ 25000ഓളം പേരാണ് കഴിയുന്നത്.
ഇവര്‍ പട്ടിണി മൂലം അവശരാണ്. പ്രതിദിനം 30 പേരോളം പട്ടിണി മൂലം മരിക്കുന്നതായും റിപ്പോര്‍ട്ട് സംഘടന ചെയ്യുന്നു.

15,000 കുട്ടികളില്‍ അഞ്ചിലൊന്നു പേര്‍ക്കും ഗുരുതരമായ പോഷകാഹാരക്കുറവ് റിപ്പോര്‍ട്ട് ചെയ്തതായും സന്നദ്ധസംഘടനയായ എംഎസ്എഫ് .

ഏഴ് വര്‍ഷം നീണ്ട ബൊക്കോഹറാം തീവ്രവാദികളുടെ ആക്രമണത്തില്‍ 20000 പേരുടെ ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്. 20 ലക്ഷത്തോളം ആളുകള്‍ ഇതിനോടകം തന്നെ അഭയാര്‍ത്ഥികളായി മാറിയിട്ടുണ്ട്.

ബോക്കോഹറാമിനെതിരെ നൈജീരിയന്‍ സര്‍ക്കാര്‍ നടപടികള്‍ക്കിടെയും വടക്കുകിഴക്കന്‍ മേഖലകളില്‍ ആക്രമണം തുടരുകയാണ്. ദിനംപ്രതി ഈ മേഖലകളില്‍ നിന്ന് നൂറുകണക്കിന് പേര്‍ കുടിയൊഴിയുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

Top