Boko Haram attack in Niger kills 32 soldiers,67 wounded

നിയാമേ: നൈജറില്‍ ബൊക്കോ ഹറാം തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ 32 സൈനികര്‍ കൊല്ലപ്പെട്ടു. നൈജറിന്റയും നൈജീരിയയുടെയും അതിര്‍ത്തി പ്രദേശത്തെ സൈനിക കേന്ദ്രത്തിലാണ് തീവ്രവാദികള്‍ ആക്രമണം നടത്തിയത്.67 സൈനികര്‍ക്ക് പരിക്കേറ്റു. പലരുടെയും നില അതീവ ഗുരുതരമാണ്.

ശനിയാഴ്ച രാവിലെ തോക്കുകളും, ബോംബുകളുമായെത്തിയ തീവ്രവാദികള്‍ ബോസ്സോവിലുള്ള സൈനിക ക്യമ്പിനെ വളഞ്ഞിട്ടാക്രമിക്കുകയായിരുന്നു. സൈനികരുടെ പ്രത്യാക്രമണത്തില്‍ നിരവധി തീവ്രവാദികളും കൊല്ലപ്പെട്ടുവെന്നാണ് നൈജര്‍ സൈനിക വക്താവ് പറയുന്നത്. എന്നാല്‍ ഇതെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

ഏതാനും വര്‍ഷങ്ങളായി നിരവധി അക്രമങ്ങളാണ് ബൊക്കാം ഹറാം തീവ്രവാദികളുടെ നേതൃത്വത്തില്‍ നൈജറിലും, നൈജീരിയയിലും അരങ്ങേറിയത്. ജനുവരിയില്‍ യു.എന്‍ പുറത്തുവിട്ട കണക്ക് പ്രകാരം നൈജറില്‍ 50000 ലധികം ആളുകളാണ് തീവ്രവാദി ഭീഷണി മൂലം പലയിടങ്ങളിലേക്കായി പലായനം ചെയ്തത്.

Top