Boko Haram attack: Children burnt alive in Nigeria

അബുജ: നൈജീരിയയിലെ ഡലോറിയില്‍ കുട്ടികളടക്കം 86 പേരെ ബൊക്കോ ഹറാം ജീവനോടെ തീകൊളുത്തി കൊലപ്പെടുത്തിയെന്നു ദൃക്‌സാക്ഷികള്‍. കുട്ടികള്‍ അടക്കമുള്ളവര്‍ക്കു നേരെ ഭീകരര്‍ ഫയര്‍ബോംബ് വര്‍ഷിക്കുകയായിരുന്നുവെന്ന് അപകടത്തില്‍ നിന്ന് രക്ഷപെട്ടയാള്‍ പറയുന്നു. 86 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.

25,000ല്‍ പരം അഭയാര്‍ഥികള്‍ താമസിച്ചിരുന്നിടത്താണ് ബോംബ് വര്‍ഷിക്കപ്പെട്ടത്. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ തെരുവുകളില്‍ ചിതറി കിടക്കുകയാണ്. ബൊക്കോ ഹറാമിന്റെ ജന്മദേശമായ മൈഡുഗുരുയില്‍നിന്ന് അഞ്ചു കിലോമീറ്റര്‍ അകലെയാണ് സംഭവം നടന്ന ഡലോറിയെന്ന് സൈനികര്‍ അറിയിച്ചു.

മൂന്നു ചാവേറുകള്‍ നടത്തിയ വെടിവയ്പ്പും തീവയ്ക്കലും സ്‌ഫോടനങ്ങളും നാലു മണിക്കൂറുകളോളം തുടര്‍ന്നു.

വനിതകളായ ചാവേറുകളാണ് ആക്രമണം നടത്തിയത്. സമീപ ഗ്രാമമായ ഗമോറിയിലേക്കു രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ ഇവര്‍ സ്വയം പൊട്ടിത്തെറിച്ചുവെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു.

Top