റീപോളിങ് കീഴ്‌വഴക്കമായാല്‍ ജനങ്ങള്‍ക്കു ബുദ്ധിമുട്ടാകും: എം.വി ജയരാജന്‍

MV Jayarajan

കണ്ണൂര്‍: കള്ളവോട്ടിന്റെ പേരില്‍ റീപോളിങ് നടത്തേണ്ട കാര്യമുണ്ടോയെന്ന് ആലോചിക്കണമെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍. റീപോളിങ് കീഴ്‌വഴക്കമായാല്‍ ജനങ്ങള്‍ക്കു ബുദ്ധിമുട്ടാകും. കള്ളവോട്ടു ചെയ്യുന്നവര്‍ക്കു നിയമാനുസൃതം ശിക്ഷ നല്‍കിയാല്‍ മതിയെന്നും ജയരാജന്‍ പറഞ്ഞു.

ഒന്നോ രണ്ടോ കള്ളവോട്ട് നടന്നതിന്റെ പേരില്‍ ഒരു ബൂത്തിലെ ആയിരക്കണക്കിനു വോട്ടര്‍മാരെ വീണ്ടും പോളിങ്ങിലേക്കു തള്ളിവിടുന്നതിനോടു യോജിപ്പില്ലെന്നും എങ്കിലും ഇപ്പോഴത്തെ റീപോളിങ്ങിനെ സ്വാഗതം ചെയ്യുന്നുവെന്നും യുഡിഎഫ് റീപോളിങ്ങിനെ ഭയപ്പെടുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Top