റീപോളിംഗ്; ബൂത്തുകളില്‍ മുഖാവരണം ധരിച്ചെത്തുന്നവരെ പരിശോധിക്കുമെന്ന് കളക്ടര്‍

voteeeeeeeeeee

കാസര്‍ഗോട്: കള്ളവോട്ടിനെ തുടര്‍ന്ന് റീപോളിംഗ് നടത്തുന്ന ബൂത്തുകളില്‍ മുഖാവരണം ധരിച്ചെത്തുന്നവരെ പരിശോധിക്കുമെന്ന് വരണാധികാരി കൂടിയായ കാസര്‍ഗോട് ജില്ലാ കളക്ടര്‍ അറിയിച്ചു.

തൃക്കരിപ്പൂര്‍ നിയോജക മണ്ഡലത്തിലെ കയ്യൂര്‍ – ചീമേനി ഗ്രാമപഞ്ചായത്തിലെ ബൂത്ത് നമ്പര്‍ 48ല്‍ മുഖാവരണം ധരിച്ചെത്തുന്ന വോട്ടര്‍മാരെ തിരിച്ചറിയാന്‍ ഒരു വനിതാ ജീവനക്കാരിയെ നിയോഗിച്ചതായും കളക്ടര്‍ ഡോ.ഡി സജിത് ബാബു അറിയിച്ചിട്ടുണ്ട്.

പോളിങ് ബൂത്തില്‍ എത്തുന്ന വോട്ടര്‍മാര്‍, തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ തിരിച്ചറിയല്‍ രേഖയോ, കമ്മീഷന്‍ നിര്‍ദേശിച്ച 11 രേഖകളില്‍ ഏതെങ്കിലും ഒന്നോ ഹാജരാക്കിയാല്‍ മാത്രമായിരിക്കും വോട്ട് ചെയ്യാന്‍ സാധിക്കുകയുള്ളൂവെന്നും കളക്ടര്‍ വ്യക്തമാക്കി. വോട്ടര്‍ പട്ടികയിലുള്ള പേരും തിരിച്ചറിയല്‍ രേഖയിലെ പേരും ഒരേ പോലെ ആയിരിക്കണം. അല്ലെങ്കില്‍ വോട്ട് ചെയ്യാന്‍ അനുവദിക്കില്ലെന്നും കളക്ടര്‍ അറിയിച്ചു.

Top