റീ പോളിംഗ്; എല്‍ഡിഎഫും യുഡിഎഫും ഒരു പോലെ ഉത്തരവാദികളെന്ന് ശ്രീധരന്‍പിള്ള

sreedharanpilla

തിരുവനന്തപുരം: കള്ളവോട്ടിനെ തുടര്‍ന്ന് റീ പോളിംഗ് നടത്താന്‍ തീരുമാനിച്ച സംഭവത്തില്‍ എല്‍ഡിഎഫിനെയും യുഡിഎഫിനെയും വിമര്‍ശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള രംഗത്ത്.

റീപോളിംഗ് നടത്തേണ്ടി വരുന്നതിന് എല്‍ഡിഎഫും യുഡിഎഫും ഒരു പോലെ തന്നെ ഉത്തരവാദികളാണെന്നും ന്യൂനപക്ഷങ്ങളില്‍ അനാവശ്യമായി ഭീതി ഉണ്ടാക്കി കൂടെ നിര്‍ത്താറുള്ള സിപിഎമ്മിന്റെ തന്ത്രം ഇത്തവണ യുഡിഎഫും ഉപയോഗിക്കുകയാണെന്നും ഇതിലെ നിരാശയാണ് പര്‍ദ്ദ വിഷയത്തില്‍ സിപിഎം നേതാക്കളുടെ നിലപാടില്‍ വ്യക്തമാകുന്നതെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

കള്ളവോട്ട് ചെയ്തതായി ഇപ്പോള്‍ കണ്ടെത്തിയത് മഞ്ഞു മലയുടെ ഒരറ്റം മാത്രമാണെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം പി കെ കൃഷ്ണദാസും ആരോപിച്ചിരുന്നു.

Top