ആര് കള്ളവോട്ട് ചെയ്താലും അംഗീകരിക്കാന്‍ സാധിക്കില്ല: പി.കെ ശ്രീമതി

കണ്ണൂര്‍: ആര് കള്ളവോട്ട് ചെയ്താലും അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് കണ്ണൂര്‍ മണ്ഡലം സ്ഥാനാര്‍ത്ഥി പി.കെ ശ്രീമതി.

കണ്ണൂര്‍, കാസര്‍ഗോട് മണ്ഡലങ്ങളിലെ ഏഴ് ബൂത്തുകളില്‍ നാളെ റീ പോളിംഗ് നടക്കാനിരിക്കെയാണ് പ്രതികരണവുമായി പി കെ ശ്രീമതി രംഗത്തെത്തിയത്.

റീ പോളിംഗ് ഇടത് മുന്നണിയെ തുണക്കുമെന്നും ആരുടെയെങ്കിലും സമ്മര്‍ദ്ദത്തിന്റെ ഫലമായിട്ടാണോ ധര്‍മ്മടത്ത് റീപോളിംഗ് പ്രഖ്യാപനം നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വൈകിയതെന്ന് അറിയില്ലെന്നും ശ്രീമതി പറഞ്ഞു. കള്ളവോട്ട് നടന്നെന്ന് തെളിഞ്ഞ കണ്ണൂരിലെ നാലും കാസര്‍ഗോട്ടെ മൂന്നും ബൂത്തുകളിലാണ് നാളെ റീപോളിംഗ് നടക്കുക.

Top