ബഹിരാകാശ നിലയത്തിലെത്തിക്കാനുള്ള ബോയിങിന്റെ സ്റ്റാര്‍ലൈനര്‍ ശ്രമം പരാജയം

മേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസയ്ക്ക് വേണ്ടി ഗവേഷകരെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിക്കുന്നതിനു വേണ്ടി ബോയിങ് നിര്‍മിക്കുന്ന പേടകമാണ് സ്റ്റാര്‍ലൈനര്‍ സിഎസ്ടി-100 ക്ര്യൂ സ്പേസ്‌ക്രാഫ്റ്റ്. ഇപ്പോള്‍ സ്റ്റാര്‍ലൈനര്‍ പേടകം ബഹിരാകാശ നിലയത്തിലെത്തിക്കാനുള്ള ശ്രമമാണ് പരാജയപ്പെട്ടിരിക്കുന്നത്.

റോക്കറ്റും വിക്ഷേപണ വാഹനവും പ്രതീക്ഷിച്ച പോലെ പ്രവര്‍ത്തിച്ചുവെങ്കിലും സ്റ്റാര്‍ലൈനര്‍ പേടകത്തിന്റെ പ്രവര്‍ത്തനം നിശ്ചയിച്ച പോലെ നടന്നില്ല. ഇതിന്റെ ആദ്യ വിക്ഷേപണമായിരുന്നു പരാജയപ്പെട്ടിരിക്കുന്നത്.

ബഹിരാകാശ നിലയത്തിലേക്ക് പേടകം സ്വയം സഞ്ചരിക്കണം. ഇതിനായി പ്രവര്‍ത്തിക്കേണ്ട എഞ്ചിനുകള്‍ പ്രവര്‍ത്തിക്കാതിരുന്നതാണ് പേടകം ബഹിരാകാശ നിലയത്തിലെത്തിക്കാനുള്ള ശ്രമം പരാജപ്പെടുത്തിയത്. വെള്ളിയാഴ്ച രാവിലെ 6.36 ന് ഫ്ളോറിഡയിലെ കേപ്പ് കനവറിലുള്ള എയര്‍ഫോഴ്സ് സ്റ്റേഷനിലെ സ്പേസ് ലോഞ്ച് കോംപ്ലക്സ് 41 ല്‍ നിന്നും യുണൈറ്റഡ് ലോഞ്ച് അലയന്‍സ് അറ്റ്ലസ് വി റോക്കറ്റിലാണ് സ്റ്റാര്‍ലൈനര്‍ വിക്ഷേപിച്ചത്.

 

Top