സ്വപ്നയ്ക്ക് ബോഡിഗാർഡ്; സുരക്ഷയ്ക്കായി രണ്ട് ജീവനക്കാർ

പാലക്കാട്: സ്വയം സുരക്ഷ വർധിപ്പിച്ച് സ്വപ്ന സുരേഷ്. സ്വന്തം നിലയിലാണ് സ്വപ്ന സുരേഷ് സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചിരിക്കുന്നത്. തന്റെ ജീവന് ഭീഷണിയുണ്ടെന്ന് കാട്ടി ഹൈക്കോടതിയിൽ സുരക്ഷ ആവശ്യപ്പെടുമെന്ന് കഴിഞ്ഞദിവസവും സ്വപ്ന പറഞ്ഞതിന് പിന്നാലെയാണ് രണ്ട് സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥരെ ഒപ്പം കൂട്ടിയത്. സ്വപ്നയുടെ ഫ്ളാറ്റിലും പരിസരത്തും രഹസ്യാന്വേഷണ വിഭാഗം ഉൾപ്പെടെ പൊലീസ് നിരീക്ഷണമുണ്ട്.  ജാമ്യ വ്യവസ്ഥയുടെ ഭാഗമായി താമസ സ്ഥലത്തിന്റെ പരിധിയിലുള്ള പാലക്കാട് സൗത്ത് പൊലീസ് സ്‌റ്റേഷനിലെത്തി സ്വപ്ന ഒപ്പിട്ട് മടങ്ങി. ഉച്ചയോടെ അഭിഭാഷകനെ കാണുന്നതിനായി എറണാകുളത്തേക്ക് പുറപ്പെട്ടു.

Top