മുണ്ടൂരില്‍ കത്തികരി‍ഞ്ഞ നിലയില്‍ റോ‍ഡരികില്‍ മൃതദേഹം

പാലക്കാട്: മുണ്ടൂരില്‍ കത്തികരിഞ്ഞ നിലയില്‍ മൃതദേഹം റോഡരികില്‍. രാവിലെയാണ് പാലക്കാട് മുണ്ടൂര്‍ കയറംകോടിയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തിയത്.

മുണ്ടൂര്‍ കയറംകോടിനടുത്ത് റോഡില്‍ നിന്നും 200 മീറ്റര്‍ ഉള്ളിലായി വനം വകുപ്പിന്റെ തേക്കിന്‍ തോട്ടത്തിലാണ് നാട്ടുകാര്‍ മൃതദേഹം കണ്ടത്. മൂന്ന് ദിവസം പഴക്കമുള്ള മൃതദേഹം പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലാണ്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. പൊലീസ് അന്വേഷണം തുടങ്ങി.

45 വയസ് തോന്നിക്കുന്ന പുരഷന്റേതാണ് മൃതദേഹം. റോഡിരികലെ തേക്കിന്‍ തോട്ടം മുഴുവന്‍ കത്തിനശിച്ച നിലയിലാണ്.

Top