ബോഡി ഷേമിങ്: പരിഹസിക്കുന്നവര്‍ക്ക്‌ മറുപടി നല്‍കി വിദ്യാ ബാലന്‍;വീഡിയോ കാണാം

സിനിമാ നടിമാര്‍ എല്ലാവരും തന്നെ ബോഡി ഷേമിങ് ഇരയായിട്ടുള്ളവരാണ്. ബോളിവുഡ് നടി വിദ്യാ ബലന്‍ ബോഡി ഷേമിങിന്റെ പേരില്‍ ഏറ്റവും കൂടുതല്‍ പരിഹാസങ്ങള്‍ക്ക് വിധേയയായിട്ടുള്ള താരമാണ്. തന്റെ ശരീരത്തെ പരിഹസിക്കുന്നവര്‍ക്കായി ചുട്ടമറുപടി നല്‍കി താരം രംഗത്ത് വന്നിരിക്കുകയാണിപ്പോള്‍.

ഒരു വീഡിയോയിലൂടെയാണ് താരം തന്റെ ശരീരത്തെ പരിഹസിക്കുന്നവാര്‍ക്കായുളള മറുപടി നല്‍കുന്നത്. ‘ലെറ്റ്ഡ് ടോക്ക് എബൗട്ട് ബോഡി ഷേമിങ്’;എന്ന് പേരിട്ടിരിക്കുന്ന വീഡിയോ ഇതിനകം സാമൂഹിക മാധ്യമങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു.വിദ്യ തന്നെയാണ് അഭിനയിച്ചിരിക്കുന്നതും ഗാനം ആലപിച്ചിരിക്കുന്നതും.

സാരിയുടുത്ത് കറുത്ത ഷാള്‍ കൊണ്ട് ശരീരം മുഴുവന്‍ മൂടിയാണ് വിദ്യ തുടക്കത്തില്‍ പ്രത്യക്ഷപ്പെടുന്നത്. വികാരാധീനയായി കരയുന്നതും കാണാം. ഒടുവില്‍ ഷാള്‍ വലിച്ചെറിഞ്ഞ് ആത്മവിശ്വാശത്തോടെ നില്‍ക്കുന്ന വിദ്യ ശക്തമായ സന്ദേശവും ഇതോടൊപ്പം നല്‍കുന്നു.

Top