കൊലനടത്തിയ പ്രതി പിടിയില്‍, കോഴിക്കോട് നിന്ന് കിട്ടിയ ശരീരഭാഗങ്ങള്‍ ഇസ്മയിലിന്റേത്

കോഴിക്കോട്: കോഴിക്കോട് ചാലിയത്തുനിന്നും മുക്കത്തുനിന്നും മനുഷ്യശരീരഭാഗങ്ങള്‍ കണ്ടെത്തിയ കേസില്‍ പ്രതി പിടിയില്‍. മുക്കം സ്വദേശിയാണ് പിടിയിലായത് എന്നാണ് സൂചന. രണ്ടുപേരുടെ ശരീരങ്ങളാണ് ഇവിടെ നിന്ന് കിട്ടിയത് എന്നാണ് ക്രൈംബ്രാഞ്ച് അറിയിച്ചത്.

അതേസമയം മലപ്പുറം സ്വദേശി ഇസ്മയിലിന്റേതാണ് ശരീരഭാഗങ്ങള്‍ എന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇയാള്‍ നാല് കേസുകളിലെ പ്രതിയാണെന്നും ക്രൈംബ്രാഞ്ച് എഡിജിപി ടോമിന്‍ തച്ചങ്കരി പറഞ്ഞു. പ്രതി നടത്തിയ മറ്റൊരു കൊലപാതകത്തെക്കുറിച്ച് വെളിപ്പെടുത്താതിരിക്കാന്‍ ഇസ്മയിലിനെ കൊന്നതാണെന്നാണ് നിഗമനം. വിലടയാളവും അമ്മയുടെ രക്ത സാമ്പിളുമാണ് കേസന്വേഷണത്തില്‍ നിര്‍ണായകമായതെന്ന് തച്ചങ്കരി മാധ്യമങ്ങളോട് പറഞ്ഞു.

2017ലാണ് കോഴിക്കോട്ടെ വിവിധ ഇടങ്ങളില്‍ നിന്ന് ശരീരഭാഗങ്ങള്‍ മറിച്ചു മാറ്റിയ നിലയില്‍ കണ്ടെത്തിയിരുന്നത്. ചാലിയം കടപ്പുറത്ത് നിന്ന് കൈകളും തലയോട്ടിയും പൊലീസിന് ലഭിക്കുന്നത്. മുക്കത്ത് നിന്ന് ചാക്കില്‍ കെട്ടിയ നിലയില്‍ ശരീരഭാഗങ്ങളും ലഭിച്ചു. പൊലീസ് അന്വേഷണം വിഫലമായതോടെ കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു.

Top