പുഴയില്‍ ചാടിയ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

dead-body

മലപ്പുറം: തിരൂരില്‍ പുഴയില്‍ ചാടിയ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. താനാളൂര്‍ വെള്ളിയത്ത് സ്വദേശി ലബീബാണ് (17) മരിച്ചത്.

ഇന്നലെ രാത്രി 7 മണിയോടെ തിരൂര്‍ ചെമ്പ്ര കുണ്ടനാത്ത് കടവ് പാലത്തിന് മുകളില്‍ നിന്നും ലബീബ് പുഴയിലേക്ക് ചാടുകയായിരുന്നു. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് പാലത്തിന് താഴെ നിന്ന് മൃതദേഹം കണ്ടെത്തിയത്.

Top