കുരുത്തിച്ചാലിൽ കാണാതായ രണ്ടാമന്റെ മൃതദേഹവും കണ്ടെത്തി

death

പാലക്കാട് : മണ്ണാർക്കാട് കുരുത്തിച്ചാലിൽ കാണാതായ രണ്ടാമന്റെ മൃതദേഹവും കണ്ടെത്തി. മലപ്പുറം കാടാമ്പുഴ സ്വദേശിയായ ഇർഫാനെയാണ് കണ്ടെത്തിയത്. ബുധനാഴ്ച വൈകിട്ടാണ് അഞ്ചംഗ സംഘത്തിലെ മൂന്നു പേർ ഒഴുക്കിൽപ്പെട്ടത്. ഇർഫാന്റെ മൃതദേഹം കുന്തിപ്പുഴ പാലത്തിനു സമീപത്തു നിന്നാണ് കണ്ടെത്തിയത്.

കാടാമ്പുഴ സ്വദേശി മുഹമ്മദാലിയുടെ മൃതദേഹം കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. കൂട്ടത്തിൽ ഒരുവനെ അന്ന് തന്നെ രക്ഷപ്പെടുത്തിയിരുന്നു. സൈലന്റുവാലിയിലെ കനത്ത മഴയെ തുടർന്ന് യുവാക്കൾ അപ്രതീക്ഷിത കുത്തൊഴുക്കിൽ പെടുകയായിരുന്നു.

Top