കക്കാട്ടാറ്റില്‍ കാണാതായ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

dead-body

പത്തനംതിട്ട: സീതത്തോട് കക്കാട്ടാറ്റില്‍ കാണാതായ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. കുളത്തുപ്പുഴ വടക്കേ ചെറുകരയില്‍ ഭാമദേവന്റെ മകന്‍ ബിജു(45)വിന്റെ മൃതദേഹമാണ് മുങ്ങല്‍ വിദഗ്ധ സംഘം കണ്ടെത്തിയത്.

ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ മൂന്നുകല്ല് ഐ ടി ജംഗ്ഷനു സമീപത്തെ കുട്ടപ്പന്‍ കയത്തിലെ കടവില്‍ കുളിക്കുന്നതിനിടയില്‍ കാണാതാവുകയായിരുന്നു. മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

Top