കോട്ടയത്ത് വൈദ്യുത പോസ്റ്റില്‍ ചാരിയ നിലയില്‍ മധ്യവയസ്‌കന്റെ മൃതദേഹം

crime

കോട്ടയം: തിരുനക്കര ക്ഷേത്രത്തിനു സമീപം മധ്യവയസ്‌കന്റെ മൃതദേഹം ഇലക്ട്രിക് പോസ്റ്റില്‍ കെട്ടിവച്ച നിലയില്‍ കണ്ടെത്തി. മരിച്ചയാള്‍ ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.

ഇന്നു പുലര്‍ച്ചെയാണ് തിരുനക്കര ക്ഷേത്രത്തിനു സമീപം ഭാരത് ആശുപത്രിക്കു മുന്‍പിലായി മൃതദേഹം കണ്ടെത്തിയത്. കൊലപാതകമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ കോട്ടയം വെസ്റ്റ് പൊലീസ് അന്വേഷണം തുടങ്ങി.

Top