വീരമൃത്യു വരിച്ച വൈശാഖിന്റെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു

തിരുവനന്തപുരം: ജമ്മുകശ്മീരില്‍ വീരമൃത്യു വരിച്ച മലയാളി സൈനികന്‍ എച്ച്. വൈശാഖിന്റെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു. ബുധനാഴ്ച രാത്രിയോടെ തിരുവനന്തപുരം വിമാനത്താവളത്തിലാണ് മൃതദേഹം എത്തിച്ചത്. സംസ്ഥാന സര്‍ക്കാരിന് വേണ്ടി മന്ത്രി കെ എന്‍ ബാലഗോപാല്‍ റീത്ത് സമര്‍പ്പിച്ചു.

ജില്ലാ കളക്ടര്‍, സൈനിക ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്ന് മൃതദേഹം ഏറ്റുവാങ്ങി പാങ്ങോട് സൈനിക ക്യാമ്പില്‍ എത്തിച്ചു. കൊല്ലം ഓടനാവട്ടം കുടവട്ടൂരിലെ വീട്ടുവളപ്പില്‍ നാളെയാണ് ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം. രാവിലെ 9.30 ന് കുടവട്ടൂര്‍ എല്‍പിഎസില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.

Top