മീൻപിടിക്കുന്നതിനിടെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടത്തി

വലിയപറമ്പ്: മാവിലാകടപ്പുറം പന്ത്രണ്ടിൽ മീൻപിടിക്കുന്നതിനിടെ തോണി മറിഞ്ഞ് യുവാവ് മരിച്ചു. കവ്വായി കായലിൽ തോണി മറിഞ്ഞ് എം വി ഷിബു (36) ആണ് മരിച്ചത്. കോസ്റ്റ് ഗാർഡ്, പൊലീസ്, മത്സ്യത്തൊഴിലാളികൾ, നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ തിരച്ചിനിൽ ഒടുവിലാണ് ഷിബുവിന്റെ മൃതദേഹം കണ്ടുകിട്ടിയത്. ശനിയാഴ്‌ച‌‌ രാത്രിയാണ് കൂട്ടുകാരനുമൊത്ത് ഷിബു തോണിയിൽ മീൻപിടിക്കാൻ പോയത്. തോണി മറിഞ്ഞ് പുഴയിൽ വീണ ഷിബുവിനെ കൂട്ടുകാരൻ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

Top