അനിൽ നെടുമങ്ങാടിന്റെ മൃതദേഹം ഇന്ന് അദ്ദേഹത്തിന്റെ നാടയ നെടുമങ്ങാടെത്തിക്കും

തൊടുപുഴ : നടൻ അനിൽ നെടുമങ്ങാടിന്റെ മൃതദേഹം തിരുവനന്തപുരത്തെ വീട്ടിലെത്തിക്കും.തിരുവനന്തപുരം നെടുമങ്ങാട്ടെ തോട്ടുമുക്കിലാണ് അദ്ദേഹത്തിന്റെ വീട്. പോസ്റ്റ്മോർട്ടം നടപടികൾക്കു ശേഷം മൃതദേഹം വീട്ടിലെത്തിക്കും. കോവിഡ് പരിശോധനാഫലം ലഭിച്ച ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.ഇന്നലെ വൈകിട്ടാണ് തൊടുപുഴ മലങ്കര ജലാശയത്തിലെ കയത്തിൽപ്പെട്ട അനിൽ നെടുമങ്ങാട് മുങ്ങി മരിക്കുന്നത്.

ഒഴിവു ദിവസമായതിനാൽ ഷൂട്ടിങ്ങ് സെറ്റ് കാണാനായിട്ടാണ് അനിലും സുഹൃത്തുക്കളും വൈകിട്ട് മലങ്കര ഡാമിൽ എത്തിയത്. തുടർന്ന് കുളിക്കാൻ ഇറങ്ങുകയായിരുന്നു. നീന്തൽ അറിയാമായിരുന്ന അനിൽ ആഴക്കയത്തിൽപ്പെട്ടതാണ് അപകടത്തിനിടയാക്കിയത്. മൃതദേഹം നിലവിൽ തൊടുപുഴ ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Top