ബേക്കലില്‍ കടലില്‍ വീണ അതിഥിതൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

കാസര്‍ഗോഡ്: ബേക്കല്‍ പുതിയ കടപ്പുറത്ത് കടലില്‍ വീണ അതിഥി തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. കല്‍ക്കട്ട സ്വദേശി ഷഫീറുല്‍ ഇസ്ലാം (25) ആണ് മരിച്ചത്. കോട്ടികുളത്ത് പാറയിടുക്കില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

ഇന്നലെ ഉച്ചക്കാണ് കടലിലേക്ക് ഇറങ്ങി നിന്ന് സെല്‍ഫി എടുക്കുന്നതിനിടെ ഷഫീറുല്‍ ഇസ്ലാം തിരയില്‍ പെട്ടത്. കോസ്റ്റല്‍ പൊലീസും നാട്ടുകാരും അഗ്‌നി രക്ഷാസേനയും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

 

Top