ചാവക്കാട് കടലില്‍ കാണാതായ വിദ്യാര്‍ത്ഥികളുടെ മൃതദേഹം കിട്ടി

തൃശൂര്‍: ചാവക്കാട് കടലില്‍ കാണാതായ രണ്ട് വിദ്യാര്‍ത്ഥികളുടെ മൃതദേഹം കൂടി ലഭിച്ചു. ചാവക്കാട് ബ്ലാങ്ങാട് കടപ്പുറത്ത് കാണാതായ ജഗന്നാഥന്‍, ജിഷ്ണു എന്നിവരുടെ മൃതദേഹങ്ങളാണ് വ്യാപക തെരച്ചിലിനൊടുവില്‍ കിട്ടിയത്. ജിഷ്ണു സാഗര്‍, വിഷ്ണു, ജഗന്നാഥന്‍, ചിക്കു എന്നിവരെയാണ് 29ന് കടലില്‍ കാണാതായത്. ഇവരില്‍ രണ്ട് പേരെ വഞ്ചിക്കാര്‍ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

ഇതില്‍ ജിഷ്ണുവിന്റെ മൃതദേഹം ഇന്നലെയും ജഗന്നാഥന്റെ ഇന്നും ലഭിച്ചത്. തിങ്കളാഴ്ച്ച ക്രിക്കറ്റ് കളിച്ച ശേഷം പന്തു എടുക്കാനാണ് നാലു വിദ്യാര്‍ത്ഥികള്‍ കടലില്‍ ഇറങ്ങിയത്. തിരയടിച്ചതോടെ ഇവര്‍ അപകടത്തില്‍പ്പെടുകയായിരുന്നു. സരിന്‍ എന്ന വിദ്യാര്‍ത്ഥിയെ രക്ഷിച്ചെങ്കിലും സുഹൃത്തായ വിഷ്ണുരാജും ജിഷ്ണുവും ജഗന്നാഥനും തിരയില്‍ പെട്ടു. വിഷ്ണുവിന്റെ മൃതദേഹം നേരത്തെ കണ്ടെത്തിയിരുന്നു.

Top