ഓടയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി; അന്വേഷണം ആരംഭിച്ചു

murder

കൊച്ചി: എറണാകുളത്ത് ഓടയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ബാനര്‍ജി റോഡില്‍ കണ്ണംകുന്നത്ത് ആശ്രമത്തിനു സമീപമുള്ള ഓടയില്‍ നിന്നാണ് ഇന്നു രാവിലെ മൃതദേഹം കണ്ടെത്തിയത്. ആലപ്പുഴ കലവൂര്‍ സ്വദേശി ഷൈലജ(44)യുടെ മൃതദേഹമാണു കണ്ടെത്തിയത്.

പ്രദേശത്ത് മാസങ്ങളായി ഓടയുടെ സ്ലാബ് തകര്‍ന്നു കിടക്കുന്ന നിലയിലായിരുന്നു. വര്‍ഷങ്ങളായി സ്ഥലത്തു അലഞ്ഞു തിരിഞ്ഞു നടക്കുന്നയാളാണ് മരിച്ച സ്ത്രീയെന്ന് പൊലീസ് പറഞ്ഞു. സെന്‍ട്രല്‍ പൊലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു. സ്ത്രീയ്‌ക്കൊപ്പമുണ്ടായിരുന്ന ആളെ ചോദ്യം ചെയ്തതില്‍ നിന്നും സ്ലാബ് തകര്‍ന്ന ഓടയില്‍ കാല്‍വഴുതി വീണതാണെന്ന മൊഴിയാണു പൊലീസിന് ലഭിച്ചത്. പൊലീസ് അന്വേഷണം ആരംഭിച്ചു.

Top