കണ്ണൂരില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ മൃതദേഹം

deadbody

കണ്ണൂര്‍: പൊതുവാച്ചേരിയില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ മൃതദേഹം കണ്ടെത്തി. റോഡിന് സമീപത്തെ കനാലിലാണ് മൃതദേഹം കണ്ടെത്തിയത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. പൊലീസ് മൃതദേഹ പരിശോധന നടത്തുകയാണ്.

ആഗസ്റ്റ് 9ന് ഒരു വീട്ടിലെ തേക്ക് മരം മോഷണം പോയതുമായി ബന്ധപ്പെട്ട ചില വിവരങ്ങള്‍ ഒരാള്‍ പൊലീസിന് കൈമാറിയിരുന്നു. ഈ വിവരങ്ങള്‍ നല്‍കിയ ആളാണോ കൊല ചെയ്യപ്പെട്ടത് എന്നാണ് പൊലീസിന്റെ സംശയം. ഇയാളെ രണ്ട് ദിവസമായി കാണാനില്ലെന്ന് പൊലീസ് പറയുന്നു

 

Top