ഡല്‍ഹിയില്‍ ഷോക്കേറ്റ് ബോഡി ബില്‍ഡര്‍ ലൂവ് കുമാര്‍ സോണി മരിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഷോക്കേറ്റ് ബോഡി ബില്‍ഡര്‍ ലൂവ് കുമാര്‍ സോണി(27) മരിച്ചു.

പിതാവിനൊപ്പം ജുവലറി നടത്തുന്ന ലൂവ് കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നില്‍ക്കുമ്പോഴാണ് പരസ്യ ബോര്‍ഡില്‍ നിന്ന് ഷോക്കേറ്റത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ടാറ്റാ പവര്‍ ഡല്‍ഹി ഡിസ്ട്രിബ്യൂഷന്‍ ലിമിറ്റഡ് (ടിപിഡിഡിഎല്‍) വലിച്ചിരുന്ന കമ്പിയില്‍ നിന്നാണ് വൈദ്യുതി പ്രവഹിച്ചതെന്ന് ലൂവിന്റെ ബന്ധുക്കള്‍ ആരോപിച്ചു.

ദേശീയതലത്തില്‍ നിരവധി ബോഡി ബില്‍ഡിംഗ് ചാംമ്പ്യന്‍ഷിപ്പുകളില്‍ പങ്കെടുത്തിട്ടുള്ളയാളാണ് ലൂവ്.

Top