ഹിമാചല്‍ പ്രദേശില്‍ കൈകള്‍ പരസ്പരം ബന്ധിപ്പിച്ച നിലയില്‍ രണ്ട് സ്ത്രീകളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

dead body

കാന്‍ഗ്ര: ഹിമാചല്‍ പ്രദേശില്‍ കാന്‍ഗ്ര ജില്ലയില്‍ കൈകള്‍ തമ്മില്‍ ബന്ധിച്ച നിലയില്‍ രണ്ട് സ്ത്രീകളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ഫത്തേപുരിയിലെ ഷഹ്നഹാര്‍ പ്രദേശത്ത് ബുധനാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്.

സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും 25 മുതല്‍ 30 വയസ്സ് വരെ പ്രായം തോന്നിക്കുന്ന സ്ത്രീകളുടെ മൃതദേഹങ്ങളാണെന്നും കേസന്വേഷിക്കുന്ന എസ്.പി. സന്തോഷ് പാട്ടീല്‍ പറഞ്ഞു. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചുവെന്നും
മൃതദേഹം തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Top