കുഴുപ്പിള്ളി ബീച്ചില്‍ തിരയില്‍പ്പെട്ട് കാണാതായ യുവാക്കളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

deadbody

വൈപ്പിന്‍: കുഴുപ്പിള്ളി ബീച്ചില്‍ കുളിക്കവെ തിരയില്‍പ്പെട്ട് കാണാതായ രണ്ട് യുവാക്കളുടേയും മൃതദേഹങ്ങള്‍ കണ്ടെത്തി. രാവിലെ പുതുവൈപ്, നായരമ്പലം ഭാഗത്ത്‌നിന്നുമാണ് കണ്ടെത്തിയത്.

ശനിയാഴ്ച വൈകുന്നേരമായിരുന്നു അയ്യമ്പിള്ളി ജനത സ്റ്റോപ്പിന് സമീപം നികത്തില്‍ (വൈപ്പിന്‍പാടത്ത്) നൗഫലിന്റെ മകന്‍ ആഷിഖ് (21)നെയും, തറവട്ടം കളത്തില്‍ ലെനിന്റെ മകന്‍ അയ്യപ്പദാസ് (18)നെയും കാണാതായത്.

ചെറായി ബീച്ചിനു തെക്കു ഭാഗത്തെ പള്ളത്താംകുളങ്ങരെ ബീച്ചില്‍ വൈകുന്നേരം ആറുമണിയോടെയാണ് അപകടമുണ്ടായത്. സുഹൃത്തുക്കളായ ഇവര്‍ കുടുംബ സമേതമാണ് ബീച്ചില്‍ എത്തിയത്. ആഷിഖിനെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെയാണ് അയ്യപ്പദാസ് തിരയില്‍ അകപ്പെട്ടത്.

Top