നന്ദാദേവി കൊടുമുടി കയറുന്നതിനിടെ മരണമടഞ്ഞ അഞ്ച് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

പിഥൗരാഗഢ്: രാജ്യത്തെ രണ്ടാമത്തെ ഉയരംകൂടിയ പര്‍വതമായ നന്ദാദേവി കൊടുമുടിയില്‍ അഞ്ച് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. 7816 മീറ്റര്‍ ഉയരമുള്ള നന്ദാദേവിയോടു ചേര്‍ന്നുള്ള മുനിസിയാരി ബേസ് ക്യാമ്പിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വ്യോമസേന നടത്തിയ തെരച്ചിലിലാണ് കൊടുമുടി കയറുന്നതിനിടെ മരണമടഞ്ഞവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

മേയ് 13ന് പ്രശസ്ത പര്‍വതാരോഹകന്‍ മാര്‍ട്ടിന്‍ മോറന്റെ നേതൃത്വത്തില്‍ യാത്ര തിരിച്ച എട്ടംഗ സംഘമായിരുന്നു അപകടത്തില്‍പ്പെട്ടത്. ബ്രിട്ടന്‍, യുഎസ്, ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് യാത്രയിലുണ്ടായത്. എന്നാല്‍ നന്ദാദേവിയില്‍ കയറാന്‍ കഴിയാഞ്ഞ സംഘം സമീപുള്ള കൊടുമുടി ഹിമപാതത്തില്‍ അകപ്പെടുകയായിരുന്നു.

Top