കോബിയുടെ ജീവനെടുത്ത വിമാനാപകടം; ഒമ്പത് പേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി

ലോസ് ആഞ്ജലിസ്: ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച അമേരിക്കന്‍ ബാസ്‌കറ്റ് ബോള്‍ ഇതിഹാസം കോബി ബ്രയാന്റിന്റെയും മകള്‍ ജിയാനയുടെയും ഉള്‍പ്പെടെ ഒമ്പത് പേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. മൂന്ന് പേരുടെ മൃതദേഹങ്ങള്‍ തിങ്കളാഴ്ച തന്നെ കണ്ടെത്തിയിരുന്നു. ബാക്കിയുള്ളവ കഴിഞ്ഞ ദിവസം കണ്ടെടുത്തു.

മൂന്ന് മൃതദേഹങ്ങള്‍ ഹെലികോപ്റ്റര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നാണ് ലഭിച്ചത്. മൃതദേഹങ്ങള്‍ തിരിച്ചറിയുന്നതിനായി ഫൊറന്‍സിക് സയന്‍സ് സെന്ററിലേക്ക് മാറ്റി.

മകള്‍ ജിയാനയെ പരിശീലിപ്പിക്കാന്‍ കാലിഫിലെ മാംബ സ്പോര്‍ട്‌സ് അക്കാദമിയിലേക്കുള്ള യാത്രയിലായിരുന്നു അപകടം. കാലിഫോര്‍ണിയയിലെ കലബസാസ് മേഖലയിലായിരുന്നു വിമാനം അപകടത്തില്‍പ്പെട്ടത്.

Top