ബോധ്ഗയ സ്‌ഫോടനം: അഞ്ച് ഇന്ത്യന്‍ പ്രതികളും കുറ്റക്കാര്‍

court

പട്‌ന: 2013ലെ ബോധ്ഗയ സ്‌ഫോടനക്കേസിലെ അഞ്ച് പ്രതികളും കുറ്റക്കാരെന്ന് പ്രത്യേക എന്‍.ഐ.എ കോടതി കണ്ടെത്തി. ബ്ലാക് ബ്യൂട്ടി എന്ന ഹൈദര്‍ അലി, ഇംതിയാസ് അന്‍സാരി, ഉമര്‍ സിദ്ദിഖി, അസ്ഹറുദ്ദീന്‍ ഖുറൈശി, മുജീബുല്ല അന്‍സാരി എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്.

ബിഹാറില്‍ ബുദ്ധന് ബോധോദയമുണ്ടായെന്ന് കരുതപ്പെടുന്ന സ്ഥലത്തെ മഹാബോധി ക്ഷേത്രപരിസരത്ത് 2013 ജൂലൈ ഏഴിനാണ് സ്‌ഫോടന പരമ്പര നടന്നത്. പ്രഭാത പ്രാര്‍ഥനയ്ക്കായി വിശ്വാസികള്‍ ബോധി വൃക്ഷത്തിനരികെ ഒത്തുചേര്‍ന്ന സമയത്താണ് സ്‌ഫോടനുമുണ്ടായത്.

ബിഹാറിലെ ആദ്യത്തെ ഭീകരാക്രമണമായിരുന്നു ഇത്. പ്രതികളില്‍ ഒരാളായ ഹൈദര്‍ അലിയാണ് സ്‌ഫോടനത്തിന്റെ സൂത്രധാരനെന്ന് കണ്ടെത്തിയിരുന്നു. ഭീകരവാദ സംഘടനയായ സിമിയാണ് സ്‌ഫോടനത്തിനു പിന്നിലെന്ന് എന്‍ഐഎ വ്യക്തമാക്കി.

Top