നൈജീരിയയില്‍ ബൊക്കോഹറാം തീവ്രവാദികളുടെ ആക്രമണം ; 15 പേര്‍ കൊല്ലപ്പെട്ടു

boco1

അബുജ: ബൊക്കോ ഹറാം ഭീകരരും സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സൈനികന്‍ അടക്കം 15 പേര്‍ കൊല്ലപ്പെട്ടു. വടക്കുകിഴക്കന്‍ നൈജീരിയയിലെ മൈദുഗുരി നഗരത്തിലാണ് സംഭവം. ബൊക്കോ ഹറാമുമായി നൈജീരിയന്‍ സര്‍ക്കാര്‍ സമാധാന ചര്‍ച്ചകള്‍ ആരംഭിച്ചതിന് ശേഷമുണ്ടാകുന്ന ഏറ്റവും വലിയ ആക്രമണമാണിത്.

ആക്രമണത്തില്‍ 83 പേര്‍ക്കു പരിക്കേറ്റു. ഏറ്റുമുട്ടലില്‍ 13 ഭീകരരെ വധിച്ചതായി സൈനിക വക്താവ് അറിയിച്ചു.ഞായറാഴ്ച രാത്രിയോടെ നഗരത്തിലേക്കു പ്രവേശിക്കാന്‍ ശ്രമിച്ച ഭീകരരുമായി സൈന്യം ഏറ്റുമുട്ടുകയായിരുന്നു. ഭീകരരും സൈന്യവും തമ്മില്‍ വെടിവയ്പും നടന്നു.

2009-നുശേഷം വടക്കന്‍ നൈജീരിയയില്‍ ബൊക്കോ ഹറാം തുടര്‍ ആക്രമണങ്ങള്‍ അഴിച്ചുവിടുന്നുണ്ട്. ബൊക്കോ ഹറാമിന്റെ ആക്രമണത്തില്‍ ഇതുവരെ 20,000 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. പൊലീസ് സ്റ്റേഷന്‍, സ്‌കൂള്‍, പള്ളികള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവയ്ക്കു നേരെയാണ് ഇവരുടെ ആക്രമണങ്ങള്‍.

Top