Bobby Vee, Sixties Pop Idol, Dead at 73

ന്യൂയോര്‍ക്ക്: പോപ് ഗായകന്‍ ബോബി വീ (73) അന്തരിച്ചു. ദീര്‍ഘനാളായി അള്‍ഷിമേഴ്‌സ് രോഗത്തെ തുടര്‍ന്ന് സംഗീതരംഗത്ത് നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു.

25ല്‍ അധികം ആല്‍ബങ്ങളാണ് വീ പുറത്തിറക്കിയിട്ടുള്ളത്. റബര്‍ ബോള്‍, ടേക്ക് ഗുഡ് കെയര്‍ ഓഫ് മൈ ബേബി, ദി നൈറ്റ് ഹാസ് എ തൗസന്റ് ഐസ് എന്നിവയാണ് അദ്ദേഹത്തിന്റെ പ്രശസ്തമായ ആല്‍ബങ്ങള്‍.

1943ല്‍ വടക്കന്‍ ഡെക്കോട്ടയിലെ സംഗീത കുടുംബത്തിലാണ് വീയുടെ ജനനം. ഭാര്യ കാരന്‍ കഴിഞ്ഞ വര്‍ഷമാണ് മരിച്ചത്. നാല് മക്കളുണ്ട്.

അല്‍ഷിമേഴ്‌സ് ബാധിച്ചതിനെ തുടര്‍ന്ന് അദ്ദേഹം 2011ല്‍ സംഗീതരംഗത്ത് നിന്നു വിരമിച്ചിരുന്നു. നൊബേല്‍ സമ്മാന ജേതാവ് ബോബ് ഡിലനൊപ്പവും ബോബി പ്രവര്‍ത്തിച്ചിട്ടുണ്ട്.

Top