വിക്രമിന്റെ സാമി 2 വരുന്നു . . ചിത്രത്തില്‍ വില്ലനാവാന്‍ ബോബി സിന്‍ഹയും

boby-sinha

ഹിറ്റായ സിനിമകളുടെ രണ്ടാംഭാഗം ഇറക്കുക എന്നത് ഇപ്പോള്‍ ഫാഷനായി തീര്‍ന്നിരിക്കുകയാണ്.

ഹിറ്റായ മിക്ക ചിത്രങ്ങള്‍ക്കും രണ്ടാംഭാഗം ഇറങ്ങിയിട്ടുമുണ്ട്. ചില സിനിമകളുടെ രണ്ടാംഭാഗത്തിന്റെ ഷൂട്ടിങ് ആവട്ടെ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നു.

അത്തരത്തില്‍ 14 വര്‍ഷത്തിന് ശേഷം പൊലീസ് ഓഫീസറായി വിക്രം എത്തിയ സൂപ്പര്‍ ഹിറ്റ് ചിത്രം സാമിക്ക് രണ്ടാം ഭാഗം വരുന്നു.

ചിത്രത്തില്‍ വില്ലനായി എത്തുന്നത് ബോബി സിന്‍ഹയും. രണ്ട് വ്യത്യസ്ത ഗെറ്റപ്പിലാണ് ബോബി എത്തുക.

വിക്രവും ബോബി സിന്‍ഹയും തമ്മിലുള്ള രംഗങ്ങള്‍ തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. തൃഷയും കീര്‍ത്തി സുരേഷുമാണ് നായികമാര്‍.

ധ്രുവ നക്ഷത്രം, സ്‌കെച്ച് എന്നീ ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും വിക്രം സാമി 2ല്‍ ജോയിന്‍ ചെയ്യുക.

സാമിയിലെ പ്രധാന ആകര്‍ഷണം വില്ലനായ പെരുമാള്‍ പിച്ചൈയായിരുന്നു. കൊട്ട ശ്രീനിവാസ റാവു ആണ് പെരുമാള്‍ പിച്ചൈയെ അവിസ്മരണീയമാക്കിയത്.

ഹാരിസ് ജയരാജ് സംഗീതമൊരുക്കുന്ന ചിത്രം നിര്‍മിക്കുന്നത് ഷിബു തമീന്‍സ് ആണ്.

Top