നെയ്യാറ്റിന്‍കരയിലെ തര്‍ക്കഭൂമി വിലകൊടുത്ത് വാങ്ങി ബോബി ചെമ്മണ്ണൂര്‍

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ദമ്പതികള്‍ തീകൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തിലെ തര്‍ക്കഭൂമി ബോബി ചെമ്മണ്ണൂര്‍ ഉടമയില്‍ നിന്ന് വിലകൊടുത്ത് വാങ്ങി. ഭൂമിയുടെ അവകാശം സംബന്ധിച്ച രേഖകള്‍ ഇന്നുതന്നെ മരിച്ചവരുടെ മക്കള്‍ക്ക് കൈമാറും. വീട് ഉടന്‍ പുതുക്കിപ്പണിത് നല്‍കും. അതുവരെ കുട്ടികളുടെ പൂര്‍ണ സംരക്ഷണവും ബോബി ചെമ്മണ്ണൂര്‍ ഏറ്റെടുക്കും.

കഴിഞ്ഞ 22-നാണ് ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട കോടതി വിധി നടപ്പിലാക്കാനെത്തിയ ഉദ്യോഗസ്ഥര്‍ക്കും പൊലീസുകാര്‍ക്കും മുമ്പില്‍ ദമ്പതിമാരായ രാജനും അമ്പിളിയും ആത്മഹത്യാ ശ്രമം നടത്തിയത്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇരുവരും മരണത്തിന് കീഴടങ്ങിയിരുന്നു.

Top