ടാക്സി നിരയിലേക്ക് ഇതാ ഒരു വമ്പന്‍ രാജാവ് എത്തുന്നു

ത്യാഡംബര വാഹനമായ റോള്‍സ് റോയിസിന്റെ ടാക്സി കേരളത്തില്‍ എത്തുന്നു. ടാക്സി സര്‍വീസ് ആരംഭിച്ചിരിക്കുന്നത് ബോബി ചെമ്മണ്ണൂര്‍ ഗ്രൂപ്പാണ്.

ബോബി ഓക്സിജന്‍ റിസോര്‍ട്ടിന്റെ പാക്കേജിലുള്ള യാത്ര ഒരുക്കുന്നതിനാണ് കേരളത്തില്‍ ആദ്യത്തെ റോള്‍സ് റോയിസ് ടാക്സി എത്തിച്ചത്. ഈ പാക്കേജ് 25,000 രൂപയ്ക്ക് രണ്ട് ദിവസത്തേക്ക് 300 കിലോമീറ്റര്‍ റോള്‍സ് റോയിസ് സവാരിയും ബോബി ഓക്സിജന്റെ 28 റിസോര്‍ട്ടുകളിലൊന്നില്‍ താമസവുമൊരുക്കുന്നതാണ്.

ടാക്സി സര്‍വീസിനായി എത്തിച്ചിരിക്കുന്നത് റോള്‍സ് റോയിസിന്റെ ഫാന്റം എക്സ്റ്റന്‍ഡഡ് വീല്‍ബേസ് പതിപ്പാണ്. ഗോള്‍ഡന്‍ ഫിനീഷിങ്ങിലുള്ള റോള്‍സ് റോയിസ് ഫാന്റമാണ് എത്തിയത്. 6.75 ലിറ്റര്‍ ട്വിന്‍ ടര്‍ബോ ചാര്‍ജ്ഡ് വി 12 എന്‍ജിനാണ് വാഹനത്തിന് കരുത്ത് പകരുക.

Top