ഉയരേയ്ക്ക് ശേഷം ടോവിനോ ചിത്രവുമായി ബോബി-സഞ്ജയ്, മനു അശോകൻ കൂട്ടുകെട്ട്

സിഫ് അലി,ടോവിനോ തോമസ്, പാർവ്വതി തിരുവോത്ത്  എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് കഴിഞ്ഞ വർഷം പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ചിത്രം ഉയരേക്ക് ശേഷം മനു അശോകൻ ഒരുക്കുന്ന ചിത്രമാണ് ‘കാണെക്കണേ’.

നിരവധി ഹിറ്റുകൾ സമ്മാനിച്ച ബോബി-സഞ്ജയ്‌ ടീമാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ഇവർ തന്നെ ആയിരുന്നു നിരവധി നിരുപക പ്രശംസയും പ്രേക്ഷക ശ്രദ്ധയും നേടിയ ഉയരെയുടെയും തിരക്കഥ എഴുതിയത്. മലയാളത്തിന്റെ ഭാഗ്യനായിക ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.

മായാനദി എന്ന ഹിറ്റ്‌ ചിത്രത്തിന് ശേഷം ടോവിനോ -ഐശ്വര്യ ലക്ഷ്മി കൂട്ടുകെട്ട് ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഈ സിനിമക്കുണ്ട്. ഇവരെ കൂടാതെ സുരാജ് വെഞ്ഞാറമൂട്, പ്രേം പ്രകാശ്, ശ്രുതി രാമചന്ദ്രൻ, റോണി ഡേവിഡ് രാജ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.ക്യാച്ചേഴ്സിന്റെ ബാനറിൽ ടി. ആർ ഷംസുദ്ധീനാണ് ചിത്രം നിർമിക്കുന്നത്.ആൽബിൻ ആന്റണി ക്യാമറയും,അഭിലാഷ് ബാലചന്ദ്രൻ എഡിറ്റിങ്ങും,രജിൻ രാജ് സംഗീത സംവിധാനവും നിർവഹിക്കുന്നു.

Top