ബോബന്‍ സാമുവല്‍ ചിത്രത്തിന് തുടക്കം; സൗബിന്റെ നായികയായി നമിത

സൗബിന്‍ ഷാഹിറും നമിത പ്രമോദും ഒന്നിച്ചെത്തുന്ന ചിത്രത്തിന്റെ പൂജയും സ്വിച്ചോണ്‍ കര്‍മ്മവും അന്നമനടക്കടുത്ത് കൊമ്പിടിയില്‍ നടന്നു.ബോബന്‍ സാമുവലാണ് ചിത്രം സംവിധാനം ചെയ്യുന്നത്.അബാം മൂവീസിന്റെ ബാനറില്‍ എബ്രഹാം മാത്യുവാണ് ചിത്രം നിര്‍മ്മിക്കുന്നത്. അബാം മൂവിസിന്റെ പതിമൂന്നാമത് ചിത്രമാണിത്. ഫീല്‍ഗുഡ് ഫാമിലി എന്റര്‍ടെയിനര്‍ ഗണത്തിലുള്ള ചിത്രത്തില്‍ സംവിധായകന്‍ ജക്‌സണ്‍ ആന്റണിയുടെ കഥയ്ക്ക് അജീഷ് പി തോമസ് തിരക്കഥ രചിക്കുന്നു.

ചിത്രത്തില്‍ ദിലീഷ് പോത്തന്‍, മനോജ് കെ യു, ശാന്തികൃഷ്ണ, ദര്‍ശന സുദര്‍ശന്‍, വിനീത് തട്ടില്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. സംഗീതം ഔസേപ്പച്ചന്‍, ഛായാഗ്രഹണം വിവേക് മേനോന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അമീര്‍ കൊച്ചിന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ദീപക് പരമേശ്വരന്‍, കലാസംവിധാനം സഹസ് ബാല, മേക്കപ്പ് ജിതേഷ് പൊയ്യ, കോസ്റ്റ്യൂം ഡിസൈനര്‍ അരുണ്‍ മനോഹര്‍, സ്റ്റില്‍സ് ഗിരിശങ്കര്‍, മാര്‍ക്കറ്റിംഗ് ബിനു ബ്രിങ്‌ഫോര്‍ത്ത്, പിആര്‍ഒ മഞ്ജു ഗോപിനാഥ്, പി ശിവപ്രസാദ്, ഡിസൈന്‍സ് മാജിക് മൊമന്റ്‌സ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍. ഓഗസ്റ്റ് ആദ്യവാരത്തില്‍ ചിത്രീകരണമാരംഭിക്കുന്ന ഈ സിനിമയുടെ ലൊക്കേഷനുകള്‍ മാള, അന്നമനട, കൊമ്പിടി, മുളന്തുരുത്തി എന്നിവിടങ്ങളിലാണ്.

Top