Boats capsize off Lybia hundreds of migrants dead

റോം: മെഡിറ്ററേനിയന്‍ കടലില്‍ അഭയാര്‍ത്ഥികളുമായി സഞ്ചരിക്കുകയായിരുന്ന ബോട്ട് മുങ്ങി നാനൂറിലധികം പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ലിബിയയില്‍ നിന്നും ഇറ്റ
ലിയിലേക്ക് കടക്കാന്‍ ശ്രമിച്ച അഭയാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്.

അപകടത്തില്‍ വളരെ കുറച്ചു പേരെ മാത്രമേ രക്ഷിക്കാന്‍ സാധിച്ചിട്ടുള്ളു. എത്രപേര്‍ മരിച്ചുവെന്ന് ഔദ്യോഗിക സ്ഥീരികരണം പുറത്തു വന്നിട്ടില്ലെങ്കിലും കെയ്‌റോ
വിലെ സൊമാലി എംബസി നല്‍കുന്ന കണക്കനുസരിച്ച് നാനൂറിലധികം പേര്‍ മരണമടഞ്ഞിട്ടുണ്ടെന്നാണ് കരുതുന്നത്. 240ലധികം അഭയാര്‍ത്ഥികളുമായി ലിബിയയില്‍ നിന്നും പുറപ്പെട്ട ബോട്ടിലെ അഭയാര്‍ത്ഥികളെ യാത്രാമദ്ധ്യേ മറ്റൊരു ബോട്ടിലേക്ക് മാറ്റാന്‍ ശ്രമിച്ചതാണ് അപകടത്തിന് കാരണമായത്.

300 അഭയാര്‍ത്ഥികളുമായി വരികയായിരുന്ന മറ്റൊരു വലിയ ബോട്ടിലേക്കാണ് 240 അഭയാര്‍ത്ഥികളെ മാറ്റിയത്. തുടര്‍ന്നായിരുന്നു അപകടം. അതുവഴി വരികയായിരുന്ന ഒരു ചരക്കുകപ്പലാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ലിബിയയില്‍ നിന്നും ലാമ്പഡുസയിലേക്കുള്ള യാത്രക്കിടയില്‍ ബോട്ട് മുങ്ങി 800 പേര്‍ മരിച്ച അപകടത്തിന്റെ ഒന്നാം വാര്‍ഷികത്തിലാണ് വീണ്ടും ബോട്ടപകടം.

Top