ബോട്ട് യാത്രയുടെ വീഡിയോ ആരാധകര്‍ക്കായി പങ്കുവച്ച് റിമി ടോമി

യാത്രകള്‍ ചെയ്ത് സന്തോഷിക്കുന്ന ചിത്രങ്ങളും വീഡിയോയും പങ്ക് വച്ച് ഗായികയും അവതാരികയുമായ റിമി ടോമി. താരം തന്റെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. സ്പീഡ് ബോട്ടിലെ യാത്രയും കടല്‍ തീരത്ത് നിന്നുള്ള ചിത്രങ്ങളും ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തതോടെ ചിത്രങ്ങള്‍ ആരാധകരും ഏറ്റെടുത്തു.

ടെലിവിഷന്‍ പരിപാടികളിലൂടെ ഗാന രംഗത്ത് സജീവമായ റിമി ടോമി ദിലീപ് ചിത്രം മീശ മാധവനിലെ ചിങ്ങമാസം എന്ന ഗാനത്തിലൂടെയാണ് ശ്രദ്ധേയയായത്. പിന്നെ ടി.വി. ആങ്കറിങ്ങിലും, സ്റ്റേജ് ഷോയിലും സജീവ സാന്നിധ്യമായിമാറിയ റിമി കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറുകയായിരുന്നു.

പിന്നിട് ബല്‍റാം വേഴ്‌സസ് താരാദാസ് എന്ന ചിത്രത്തിലെ അതിഥി വേഷത്തിലൂടെ അഭിനയ രംഗത്തെത്തി. ജയറാം ചിത്രം തിങ്കള്‍ മുതല്‍ വെള്ളി വരെയില്‍ നായികയായി അഭിനയിക്കുകയും ചെയ്തു.

Top