പുന്നമടക്കായലിൽ വള്ളംകളി ആവേശം; 69-ാമത് നെഹ്റു ട്രോഫി വള്ളംകളി ഇന്ന് നടക്കും

69-ാമത് നെഹ്റു ട്രോഫി വള്ളംകളി ഇന്ന് നടക്കും. മുഖ്യാതിഥിയായി എത്തുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ഉച്ചയ്ക്ക് ശേഷം രണ്ട് മണിക്ക് പതാക ഉയർത്തും. അഞ്ച് മന്ത്രിമാരും ഹൈക്കോടി ചീഫ് ജസ്റ്റിസും ഉദ്ഘാടന ചടങ്ങിലെത്തും. 19 ചുണ്ടൻ വള്ളങ്ങൾ ഉൾപ്പെടെ 72 കളിവള്ളങ്ങളാണ് ഇത്തവണ നെഹ്റു ട്രോഫി ജലമേളയിൽ പങ്കെടുക്കുന്നത്. ഇന്ന് ഉച്ച കഴിഞ്ഞം വള്ളംകളി മത്സരം ആരംഭിക്കും. രാവിലെ 11 മണി മുതൽ ചുണ്ടൻ വള്ളങ്ങൾ ഒഴികെയുള്ള ചെറുവള്ളങ്ങളുടെ പ്രാഥമിക മത്സരങ്ങൾ നടക്കും.

2017ന് ശേഷം ഇക്കുറി ആദ്യമായിട്ടാണ് നെഹ്റു ട്രോഫി വള്ളംകളി ടൂറിസം കലണ്ടർ അനുസരിച്ച് ഓഗസ്റ്റ് മാസത്തിലെ രണ്ടാം ശനിയാഴ്ച നടക്കുന്നത്. ഇന്ന് ആലപ്പുഴയിൽ ആയിരക്കണക്കിന് ആളുകളാണ് വള്ളംകളിക്ക് സാക്ഷിയാവാൻ എത്തുന്നത് . കർശനമായ സുരക്ഷാ സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയതായി ആലപ്പുഴ ജില്ലാ കളക്ടർ ഹരിത വി. കുമാർ, ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോൺ എന്നിവർ അറിയിച്ചു.

Top