ഗോദാവരി നദിയില്‍ ബോട്ട് മറിഞ്ഞ് നിരവധി പേരെ കാണാതായി

godavari river

അമരാവതി: ഗോദാവരി നദിയില്‍ ബോട്ട് മറിഞ്ഞ് നിരവധി പേരെ കാണാതായി. ദേശീയ ദുരന്ത നിവാരണ സേന കാണാതായവര്‍ക്കായി തിരച്ചില്‍ തുടങ്ങി. ശക്തമായ കാറ്റിനെത്തുടര്‍ന്ന് ബോട്ട് നദിയിലേക്കു മുങ്ങുകയായിരുന്നു. കൊണ്ടമോടലുവില്‍ നിന്നു രാജമഹേന്ദ്രവാരത്തിലേക്കു പോകുകയായിരുന്ന ബോട്ടാണ് അപകടത്തില്‍ പെട്ടത്. അപകട സമയത്ത് ബോട്ടില്‍ എത്രപേര്‍ ഉണ്ടായിരുന്നുവെന്നതില്‍ കൃത്യമായ വിവരം ലഭിച്ചിട്ടില്ല.

Top