ബുഡാപെസ്റ്റില്‍ ഡാന്യൂബ് നദിയില്‍ ബോട്ട് മുങ്ങി ഏഴു പേര്‍ മരിച്ചു

ബുഡാപെസ്റ്റ്: ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റില്‍ ഡാന്യൂബ് നദിയില്‍ ബോട്ട് മുങ്ങിയുണ്ടായ അപകടത്തില്‍ ഏഴു പേര്‍ മരിച്ചു. അപകടത്തില്‍ 19 പേരെ കാണാതായി. ഇവര്‍ക്കായുള്ള തെരച്ചില്‍ പുരോഗമിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.

ബുധനാഴ്ച രാത്രിയിലാണ് ഹാബ്ലേനി എന്ന ബോട്ട് മുങ്ങിയത്. 33 പേര്‍ സഞ്ചരിച്ചിരുന്ന ബോട്ടില്‍ ദക്ഷിണകൊറിയയില്‍ നിന്നുള്ള സഞ്ചാരികളാണ് കൂടുതലായും ഉണ്ടായിരുന്നത്.

Top