മത്സ്യബന്ധനത്തിനിടെ കപ്പലിടിച്ചു; ആറ് മത്സ്യ തൊഴിലാളികള്‍ക്ക് പരിക്ക്

തിരുവനന്തപുരം: മത്സ്യബന്ധന വള്ളത്തില്‍ കപ്പലിടിച്ച് ആറ് മത്സ്യ തൊഴിലാളികള്‍ക്ക് പരിക്ക്. പരിക്കേറ്റ മത്സ്യ തൊഴിലാളികളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ആറോടെയാണ് സംഭവം നടന്നത്.

പൂന്തുറയില്‍ നിന്നും ഏതാണ്ട് 16 കിലോമീറ്റര്‍ ഉള്‍ക്കടലിലാണ് വള്ളത്തില്‍ കപ്പലിടിച്ചത്. കൂട്ടിയിടിച്ചപ്പോള്‍ വള്ളം രണ്ടായി മുറിഞ്ഞെന്ന് പരിക്കേറ്റ ആളുകളെ ആശുപത്രിയില്‍ എത്തിച്ച ആളുകള്‍ പറഞ്ഞു. അപകടം നടന്നിട്ടും കപ്പല്‍ നിര്‍ത്താതെ പോകുകയായിരുന്നു ചെയ്തത്. കടലില്‍ മീന്‍ പിടിക്കാന്‍ പോയ മറ്റ് തൊഴിലാളികളാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്.

പൂന്തുറ സ്വദേശികളായ സഹായ രാജു ( 52), സഹായം (48), റെയ്മണ്ട് (42), ജയിംസ് (56), സുബിന്‍ (38), രഞ്ജു (27) എന്നിവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Top