മംഗ്ലൂരുവില്‍ ബോട്ട് മുങ്ങി ഏഴുപേരെ കാണാതായി; ഒരാളുടെ മൃതദേഹം കണ്ടെത്തി

മംഗലുരു: മംഗ്ലൂരുവില്‍ നിന്ന് പൈപ്പ് ലൈന്‍ അറ്റകുറ്റപ്പണിക്ക് പോയ ബോട്ട് ശക്തമായ കാറ്റില്‍ പെട്ട് മുങ്ങി ഏഴുപേരെ കാണാതായി. ഇതില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. മറ്റു ആറുപേര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്, രണ്ടുപേര്‍ ഉഡുപ്പി തീരത്തെത്തി രക്ഷപ്പെട്ടു. ഉഡുപ്പിയില്‍ കനത്ത കാറ്റും മഴയും തുടരുകയാണ്. ഉത്തരേന്ത്യന്‍ സ്വദേശിയായ ഹേമാകാന്ത് ജായുടെ മൃതദേഹമാണ് കണ്ടെത്തിയത്. ബാക്കിയുള്ള ആറുപേര്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. ബോട്ടില്‍ നിന്ന് രക്ഷപ്പെട്ട രണ്ടുപേര്‍ കൊല്‍ക്കത്ത സ്വദേശികളാണെന്ന് കണ്ടെത്തി.

Top