കൊല്ലം അഴീക്കലിൽ ബോട്ട് മറിഞ്ഞ് ഒരാൾ മരിച്ചു

drown-death

കൊല്ലം : കൊല്ലം അഴീക്കലില്‍ ബോട്ട് മറിഞ്ഞ് ഒരാള്‍ മരിച്ചു. മത്സ്യബന്ധനത്തിനായി കടലില്‍ പോയ ബോട്ട് മറിഞ്ഞാണ് അപകടം ഉണ്ടായത്. അഞ്ച് പേരാണ് ബോട്ടിലുണ്ടായിരുന്നത്. ഒരാളെ കാണാതായി. 3 പേർ നീന്തി രക്ഷപ്പെട്ടു.

ദിയ എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത് . ശ്രായിക്കാട് സ്വദേശി സുതനാണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. ശ്രായിക്കാട് അശോകന്‍ എന്നയാളുടെ ഉടമസ്ഥതയില്‍ ഉള്ളതാണ് ബോട്ട്. അതിശക്തമായ കാറ്റിലും തിരയിലും പെട്ട് ബോട്ട് അപകടത്തില്‍ പെടുകയായിരുന്നു. ബോട്ടുടമസ്ഥനായ അശോകനെ കാണാതായിട്ടുണ്ട്. കടൽക്ഷോഭം കണക്കിലെടുത്ത് മീൻ പിടുത്തത്തിന് വിലക്ക് ഉണ്ട്.

video

Top