ബോട്ടില്‍ കപ്പലിടിച്ചുണ്ടായ അപകടം ; കാണാതായവര്‍ക്കുള്ള തെരച്ചില്‍ ഇന്നും ഫലം കണ്ടില്ല

കൊച്ചി: കൊച്ചിയില്‍ മത്സ്യബന്ധന ബോട്ടില്‍ കപ്പലിടിച്ചുണ്ടായ അപകടത്തില്‍ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ ഇന്നും ഫലം കണ്ടില്ല.

നാവിക-തീരരക്ഷാ സേനകളും മത്സ്യത്തൊഴിലാളികളും സംയുക്തമായാണു തെരച്ചില്‍ നടത്തിയത്.

തകര്‍ന്ന ബോട്ടിന്റെ ഏതാനും അവശിഷ്ടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. തെരച്ചില്‍ വ്യാഴാഴ്ചയും തുടരും.

തൃശൂര്‍ ചേറ്റുവയില്‍ നിന്ന് 30 നോട്ടിക്കല്‍ മൈല്‍ അകലെ ഇന്നലെ പുലര്‍ച്ചെയാണ് ബോട്ടില്‍ കപ്പല്‍ ഇടിച്ച് അപകടമുണ്ടായത്. മത്സ്യതൊഴിലാളികളുടെ നേതൃത്വത്തില്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ രണ്ട് പേരെ രക്ഷപ്പെടുത്തിയിരുന്നു.

കാണാതായവരില്‍ ഒരാള്‍ മാലിയേക്കര സ്വദേശിയും മറ്റൊരാള്‍ ബംഗാള്‍ സ്വദേശിയും മറ്റുള്ളവര്‍ കുളച്ചല്‍ സ്വദേശികളുമാണ്.

Top