ബീഹാറില്‍ ബോട്ടപകടം; ഒരു മരണം

ബഗല്‍പൂര്‍: ബീഹാറിലെ ബഗല്‍പൂരില്‍ 100 പേരുമായി സഞ്ചരിച്ച് ബോട്ട് അപകടത്തില്‍ പെട്ടു. ഗംഗാ നദിയിലാണ് അപകടം. 11 പേരെ രക്ഷപ്പെടുത്തി. ഒരാള്‍ മരിച്ചു. കാണാതായവര്‍ക്കായി തെരച്ചില്‍ തുടരുന്നതായാണ് റിപ്പോര്‍ട്ട്.

സംസ്ഥാന ദുരന്ത നിവാരണ സേന സ്ഥലത്തെത്തി തെരച്ചില്‍ നടത്തുന്നുണ്ട്. വിവരം അറിഞ്ഞതിന് പിന്നാലെ നിരവധി ആളുകളാണ് നദിക്കരയില്‍ തടിച്ചുകൂടിയത്. പരിക്കേറ്റവരെ അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ പ്രവേശിപ്പിച്ചു.

Top