ഫോര്‍ട്ട് കൊച്ചിയില്‍ റോ-റോ ജങ്കാറും ടൂറിസ്റ്റ് ബോട്ടും കൂട്ടിയിടിച്ചു; യാത്രക്കാര്‍ സുരക്ഷിതര്‍

കൊച്ചി: ഫോര്‍ട്ട് കൊച്ചിയില്‍ റോ-റോ ജങ്കാറും ടൂറിസ്റ്റ് ബോട്ടും കൂട്ടിയിടിച്ചു. വലിയ അപകടമാണ് തലനാരിഴയ്ക്ക് ഒഴിവായതെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

ഇന്ന് ഉച്ചയ്ക്ക് ഒന്നേമുക്കാലോടെയാണ് സംഭവം. സര്‍വീസ് ചാലില്‍ കുറുകെവന്ന ബോട്ടില്‍ ഫോര്‍ട്ടുകൊച്ചി വൈപ്പിന്‍ റോ-റോ ജങ്കാര്‍ ഇടിക്കുകയായിരുന്നു. ജങ്കാറും ബോട്ടും ജെട്ടിയില്‍നിന്ന് പുറപ്പെട്ട് അധികദൂരം പിന്നിടുന്നതിനു മുന്‍പാണ് അപകടമുണ്ടായത്.

മഹാരാഷ്ട്രയില്‍ നിന്നുള്ള വിനോദസഞ്ചാരികളടക്കം ഇരുപത്തിയൊന്‍പതുപേരാണ് ബോട്ടിലുണ്ടായിരുന്നത്.
ഇടിയുടെ ആഘാതത്തില്‍ ബോട്ടിനും ജങ്കാറിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

പോര്‍ട്ട് കണ്‍ട്രോളില്‍നിന്ന് വിവരം അറിയിച്ചതിനെ തുടര്‍ന്ന് തീരദേശ പൊലീസ് സ്ഥലത്തെത്തി ബോട്ട് തീരത്തടുപ്പിച്ചു.

Top