വേമ്പനാട് കായലില്‍ വള്ളം മറിഞ്ഞ് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി

drown-death

കൊച്ചി: വേമ്പനാട് കായലില്‍ വള്ളം മറിഞ്ഞതിനെ തുടര്‍ന്ന് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. ഉദയംപേരൂര്‍ സ്വദേശി ശരവണന്റെ മൃതദേഹമാണ്‌ കണ്ടെത്തിയത്.

ശനിയാഴ്ച രാത്രിയായിരുന്നു അപകടം സംഭവിച്ചത്. ഉദയംപേരൂര്‍ ഫിഷര്‍മെന്‍ കോളനി ലാന്‍ഡിംഗ് സെന്ററില്‍ നിന്ന് മത്സ്യബന്ധനത്തിനു പോയ വള്ളമാണ് അപകടത്തില്‍പ്പെട്ടത്. വള്ളത്തിലുണ്ടായിരുന്ന ഒരാള്‍ രക്ഷപ്പെട്ടിരുന്നു.

ഫയര്‍ഫോഴ്‌സ് സംഘം രാത്രി തന്നെ സ്ഥലത്തെത്തി തിരച്ചില്‍ നടത്തിയെങ്കിലും ആളെ കണ്ടെത്താനായിരുന്നില്ല. സ്‌കൂബ ടീമിന്റെ സഹായത്തോടെ രാവിലെ നടത്തിയ തിരച്ചിലിലാണ് ശരവണന്റെ മൃതദേഹം കണ്ടെത്തിയത്.

Top