കെഎസ്ഇബി സമരം; ഇന്ന് സമവായ ചർച്ച, വിശദീകരണം പരിശോധിച്ച് തുടർ നടപടിയെന്ന് ചെയർമാൻ

തിരുവനന്തപുരം: കെ എസ് ഇ ബി ചെയർമാനെതിരായ ഓഫീസേഴ്സ് അസോസിയേഷ ന്റെ അനിശ്ചിതകാല സത്യഗ്രഹ സമരത്തിൽ ഇന്ന് സമവായ ചർച്ച നടന്നേക്കും. ബോർഡ് തലത്തിൽ പ്രശ്നം പരിഹരിക്കാൻ മന്ത്രി കെ.കൃഷ്ണൻകുട്ടി നിർദേശം നൽകിയിരുന്നു. സസ്പെൻഷൻ കുറ്റപത്രത്തിൽ സംഘടന നേതാക്കളുടെ വിശദീകരണം പരിശോധിച്ച ശേശം തുടർനടപടി സ്വീകരിക്കുമെന്ന് ചെയർമാൻ ബി അശോക് വ്യക്തമാക്കിയിട്ടുണ്ട്.

സംഘടനയുടെ ഭാഗമായുള്ള പ്രവർത്തനം മാത്രമേ നടത്തിയിട്ടുള്ളുവെന്നും സസ്പെൻഷൻ പിൻവലിക്കണമെന്നും ഓഫീസേഴ്സ് അസോസിയേഷൻ ഭാരവാഹികൾ വിശദീകരണം നൽകിയിട്ടുണ്ട്. എക്സി.എഞ്ചിനീയർ ജാസ്മിൻ ബാനുവിൻറെ സസ്പെൻഷൻ അവസാനിപ്പിച്ച് ഇന്ന് ഉത്തരവ് പുറത്തിറക്കും,. ഹൈക്കോടതി ഉത്തരിവൻറെ പശ്ചാത്തലത്തിലാണിത്. നാളെ മുതൽ തുടർച്ചയായി അവധി ദിവസങ്ങൾവരുന്ന സാഹചര്യത്തിൽ , സമരം അവസാനിപ്പിക്കുന്നതിൽ ഇന്ന് തീരുമാനമുണ്ടായേക്കും

Top